Tuesday, March 25, 2008

മീന്‍ മഴ പെയ്യാന്‍ കാരണമെന്ത് ?

സമീപ പത്രവാര്‍ത്തകളില്‍ മുകളില്‍കൊടുത്ത തലക്കെട്ട് ഒട്ടേറെ ജന ശ്രദ്ധയാകര്‍ഷിക്കാറുണ്ട് . ഇത്തരത്തില്‍ ലഭിക്കുന്ന മത്സ്യത്തിന് ചില സ്ഥലങ്ങളില്‍ ദിവ്യത്വവും കല്പിച്ചുകൊടുക്കാറുണ്ട് . എന്നാലും എന്താണ് ഇതിനു കാരണം .
ശാസ്ത്രീയ രീതിയില്‍ നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം .
വേനല്‍ക്കാലത്ത് ചില സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ചുഴലിക്കാറ്റിന്റെ പ്രത്യേകത എന്നു പറഞ്ഞാ‍ല്‍ അതിന്റെ
പുറം ഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദവും( High pressure ) ഉള്‍ഭാഗത്ത് താഴ്ന്ന മര്‍ദ്ദവും( Low pressure ) ആയിരിക്കും . ( നമ്മുടെ സമീപ പ്രദേശങ്ങളില്‍ ലഘുവായ ചുഴലിക്കാറ്റ് കാണാത്തവര്‍ ആരും ഉണ്ടാകാന്‍ ഇടയില്ലല്ലോ . മറ്റോരു സമാനമായ ഒരു പ്രതിഭാസമാണ് വെള്ളത്തില്‍ ഉണ്ടാകുന്ന ചുഴി . ഇവിടെ താഴ്‌ന്ന മര്‍ദ്ദ മേഖല - ചുഴിയുടെ ഉള്‍ഭാഗം - താഴേക്കുപോകുന്നതാണ് നാം കണ്ടീട്ടുള്ളത് അവിടെ ഒരു ചെറിയ ഇല ഇട്ടുകൊടുത്താല്‍ അത് അല്പം താഴേക്കു പോകുന്നതായും നമുക്ക് അനുഭവമുണ്ടല്ലോ ) അങ്ങനെയുള്ള സമയത്ത് ഈ താഴ്‌ന്ന മര്‍ദ്ദമേഖലയില്‍ ( നിര്‍വാതമേഖല - ഏകദേശം ശൂന്യ മേഖ്യല - ഇലക് ട്രിക്ക് മോട്ടോറിന്റെ തത്വം ഇവിടെ സ്മരണീയം !) പെടുന്ന ഖരവസ്തുക്കള്‍ ഉയര്‍ന്നു പോങ്ങുകയും പിന്നീട് മര്‍ദ്ദ മേഖലകള്‍ തുല്യമാകുമ്പോള്‍ ഖരവസ്തുക്കള്‍ താഴേക്കുപതിക്കുകയും ചെയുന്നു.

ഈ ചുഴലിക്കാറ്റ് ജലാശയത്തിന്റെ മുകളീലാണ് രൂപം കൊള്ളുന്നതെങ്കില്‍ ആ ഭാഗത്തുള്ള മത്സ്യം ഉള്‍പ്പെടേയുള്ള ജല ജീവികളും മറ്റു വസ്തുക്കളും ഉയര്‍ന്നു പൊങ്ങുന്നു. അങ്ങനെ ചുഴലിക്കാറ്റിന്റെ ഗതി അവസാനിക്കുന്നിടത്ത് ഈ വസ്തുക്കള്‍ പതിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ചെറുമത്സ്യങ്ങളാണ് ഇത്തരത്തില്‍ പതിക്കാറ് . മഴയില്‍ പതിക്കുന്ന മത്സ്യങ്ങളുടെ ഇനം ( Species ) മനസ്സിലാക്കി ഈ മര്‍ദ്ദമേഖല എവിടെയാണ് രൂപം കൊണ്ടത് എന്ന് ഒരു പരിധിവരെ മനസ്സിലാക്കാം.

ക്രോണോമീറ്ററും അന്താരാഷ്ട്ര സമയവും .

കോണോമീറ്ററിന്റെ സഹായത്താല്‍ ഒരു സ്ഥലത്തെ രേഖാംശം നിര്‍ണ്ണയിക്കാന്‍ സഹായിക്കും .ഒരു സ്ഥലത്ത് സൂര്യന്‍

തലക്കുമീതെ കാണുമ്പോള്‍ ക്രോണോമീറ്ററില്‍ അന്താരാഷ്ട്രസമയം തിങ്കളാഴ്‌ച രാത്രി 12 മണിയാണെന്നു വിചാരിക്കുക (24

അംണിക്കൂര്‍ ) . അത് ഏത് രേഖാംശത്തിലായാലും . 12 മണിക്കൂര്‍ സമയവ്യതാസമുള്ളതുകൊണ്ട് 180 0 ( 15

x12 ) രേഖാംശീയ വ്യത്യാസമുണ്ടാകുമല്ലോ . ഗ്രീനിച്ചില്‍നിന്നും 180 0 അകലെയായി പ്രസ്തുത സ്ഥലം

അതായത് അന്താരാഷ്ട്ര ദിനരേഖയില്‍ അന്താരാഷ്ട്ര രേഖയുടെ കിഴക്ക് 12 മണിയായിരുന്നെങ്കില്‍ പടിഞ്ഞാറ് ശനിയാഴ്‌ച 12

മാനിയായിരുന്നെന്ന് പ്രത്യ്യേകം ഓര്‍ക്കണം . അന്താരാഷ്ട്ര ദിനരേഖ ഏഷ്യന്‍ റഷ്യയുടെ കിഴക്കുഭാഗത്ത് കൂടെയാണ്

ശരിക്കുവരിക . അങ്ങനെ വരുമ്പോള്‍ അവിടെ രണ്ടുദിവസങ്ങള്‍ ഒരേ സമയം നിലവിലുണ്ടാകും .അതുപോലെ മറ്റുചില

ദ്വീപുകളിലും അതൊഴിവാക്കാനായി പ്രസ്തുത രേഖയെ അല്പം വ്യതിചലിപ്പിച്ചാണ് പരിഗണിക്കുന്നത് .
ഒരു ക്രോണോമീറ്റര്‍ കൈവശമുണ്ടെങ്കില്‍ കടലിലേയും ആകാശത്തിലേയും അപാരതയില്‍പ്പോലും തന്റെ സ്ഥാനം ഏത്

രേഖാംശത്തിലാണെന്ന് പറയാം. ഒരു സെക് സ്റ്റന്റ് ഉണ്ടെങ്കില്‍ ( പഠനോപകരണം ) ജ്യോതിര്‍ഗോളങ്ങളുടെ

ഉന്നതിയില്‍നിന്നും ആ സ്ഥലത്തിന്റെ അക്ഷാംശവും നിര്‍ണ്ണയിക്കാം . ഇതു രണ്ടും അറിഞാല്‍ ഈ ഗോളത്തില്‍ തന്റെ

സ്ഥാനം എവിടെയെന്ന് കൃത്യമായി മനസ്സിലാകും . ഭൂപ്രദേശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍

അക്ഷാംശരേഖാംശങ്ങള്‍ നമ്മെ സഹായിക്കുന്നു. ഈ ഭൂമിയില്‍ ഇന്ത്യ ഉത്തര അക്ഷാംശം 80 .4’ ,

370. 18’നും പൂര്‍വ്വരേഖാംശം 68 0 .7’ നും , - 970.25’ നും ഇടയില്‍

സ്ഥിതിചെയ്യുന്നു എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ കൃത്യസ്ഥാനമായി

മാനകരേഖാംശം ( സ്റ്റാന്‍ഡേര്‍ഡ് ടൈം )

ഓരോ രാജ്യവും ആ രാജ്യത്തിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് സമയം കണക്കാക്കുനത് . അങ്ങനെ ഒരു മാനകരേഖാംശത്തെ അധാരമാക്കി ഓരോ രാജ്യവും നിര്‍ണ്ണയിക്കുന്ന സമയം സ്റ്റാന്‍ഡേര്‍ഡ് സമയം എന്നറിയപ്പെടുന്നു. ബ്രിട്ടന്റെ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് രേഖയെതന്നെ ആസ്പദമാക്കിയും ഇന്ത്യയുടേത് 82.30 0 രേഖാംശത്തെ അടിസ്ഥാനമാക്കിയുമാണ് . വിസ്തൃതമായ ചില രാജ്യങ്ങള്‍ക്ക് ( റഷ്യ) ഒന്നിലധികം ) സ്റ്റാന്‍ഡേര്‍ഡ് സമയം ആവശ്യമായി വരും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസം ഉണ്ടാക്കുന്ന അസൌകര്യം ലഘൂകരിക്കുവാന്‍ ഒരു അന്താരാഷ്ട്ര സമയം അംഗീകരിച്ചിട്ടുണ്ട് . അത് ഗ്രീന്‍‌വിച്ച് സമയമാണ് . അന്താരാഷ്ട്ര സമയത്തിന്റെ അടിസ്ഥാനത്തില്‍ സമയ നിര്‍ണ്ണയം ചെയ്താല്‍ ആശയക്കുഴപ്പം പരിഹരിക്കാം. കപ്പലിലും വിമാനത്തിലുമൊക്കെ അന്താരാഷ്ട്ര സമയംകാണിക്കുന്നതിന് ക്രോണോമീറ്റര്‍ ഉണ്ടായിരിക്കും . അതിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റേയും സമയം കണക്കാക്കാന്‍ എളുപ്പമാണ്.

Monday, March 24, 2008

രേഖാംശരേഖകള്‍ സമയ രേഖകള്‍

സമയനിര്‍ണ്ണയം ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് . സൂര്യനാണല്ലോ ഭൂമിയില്‍ സമയമാപനത്തിന്റെ അടിസ്ഥാനം . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭമണം ചെയ്യുന്നതുകൊണ്ട് സൂര്യന്‍ കിഴക്കുദിച്ച് ഉയര്‍ന്നുപൊങ്ങി ഉച്ചസ്ഥായിയിലെത്തി ക്രമേണ താഴ്‌ന്നിറങ്ങി പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്കു തോന്നുന്നു.അല്ലെങ്കില്‍ സൂര്യന്‍ ഓരോ രേഖാംശത്തേയും പിന്നിട്ടുകൊണ്ട് പടിഞ്ഞാറോട്ടുപോകുന്നു. ( ഈ പ്രവര്‍ത്തം പഠനോപകരണം നിര്‍മ്മിക്കാം ) .
സൂര്യന്‍ നേരെ തലക്കുമുകളില്‍ വരുമ്പോള്‍ നട്ടൂച്ചക്കു 12 മണിയെന്ന് കണക്കാക്കുമ്പോള്‍ ഇതാണ് അവിടത്തെ പ്രാദേശിക സമയ രേഖ . ഇങ്ങനെ 360 രേഖാംശങ്ങള്‍ കടക്കുമ്പോള്‍ സൂര്യന്‍ ഒരു വട്ടം പൂര്‍ത്തിയാക്കുന്നു. അതായത് 24 മണിക്കൂര്‍കൊണ്ട് 360 0 സഞ്ചരിക്കുന്നു . ഒരു മണിക്കൂര്‍ കൊണ്ട് 3600 /24 = 150 .. അതിനാല്‍ ഒരു ഡിഗ്രി സഞ്ചരിക്കാന്‍ 60 /15 =4’ ( നാലു മിനിറ്റ് ) വേണം .
സൂര്യന്‍ 0 0 രേഖാംശത്തിനു മുകളീല്‍ വരുമ്പോള്‍ ( ഗ്രീനിച്ച് ) ഗ്രീനിച്ച് സമയം 12 മണീ ആയിരിക്കുമല്ലോ .
00 = ഗ്രീനിച്ചില്‍ 12 മണി

സൂര്യന്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ച് 15 0 രേഖാംശത്തിലെത്തുമ്പോള്‍ അവിടെ 12 മണി ആയിരിക്കും . ( പഠനോപകരണം )
ഗ്രീനിച്ചില്‍ ഉച്ചകഴിഞ്ഞ് 1 മണി
ഗ്രീനിച്ച് രേഖാംശത്തില്‍ സൂര്യന്‍ എത്തുന്നതിന് 1 മണിക്കൂര്‍ മുന്‍പ് സൂര്യന്‍ എവിടെ ആയിരുന്നുവോ ( 150 കിഴക്ക് ) സമയം ഉച്ചകഴിഞ്ഞ് 2 മണി ആയി .
82 .300 കിഴക്കേ രേഖാംശത്തില്‍ സ്ഥിതിചെയ്യുന്ന മിര്‍സാപൂരിലെ സമയമെത്രയായിരിക്കും ?

ഗ്രീനിച്ചും മിര്‍സാപൂരും തമ്മില്‍ രേഖാംശീയ വ്യത്യാസം = 82.30 0

150 രേഖാംശീയ വ്യത്യാസത്തിന് സമയ വ്യത്യാസം = 1 മണിക്കൂര്‍ 0

അതായത് 82.300 രേഖാംശീയ വ്യത്യാസത്തിന് സമയ വ്യത്യാസം = 82.30 0/15 = 5.30 മണിക്കൂര്‍

അതായത് ഗ്രീനിച്ചില്‍ ഒരു മണിയാകുമ്പോള്‍ മിര്‍സാപ്പൂരില്‍ 1+5.30 = 6.30 PM

മിര്‍സാപ്പൂരിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ ഇന്ത്യയുടെ സമയ രേഖയായി കണക്കാക്കിയിരിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ സമയം 6.30 PM എന്നു പറയാം.

ജോഗ്രഫിയുടെ ചരിത്രം

അസ്തിത്വത്തിന്റെ പൊരുളന്വേഷിക്കുന്ന മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത് ഇന്നോളമുള്ള പ്രപഞ്ച ചരിത്രത്തില്‍ ഏതാനും “ നിമിഷ” ങ്ങള്‍ക്കു മുമ്പാണ് എന്നിരിക്കലും കാലത്തിലൂടെ പിറകോട്ടുകുതിക്കാന്‍ പ്രാപ്തനായിരുന്നു അവന്‍ . പ്രപഞ്ചരഹസ്യങ്ങള്‍ ഓരോന്നായി അനാവരണം ചെയ്തുകൊണ്ട് അവന്‍ സ്വയം കണ്ടെത്തുകയാണ് , അതിലൂടെ എണ്ണമറ്റ വിജ്ഞാന ശാഖകള്‍ ജന്മമെടുത്തു. മനുഷ്യനെ പെറ്റുവളര്‍ത്തുന്ന ഭൂമിയേയും അതിലെ പ്രതിഭാസങ്ങളേയും കുറിച്ചൂള്ള അന്വേഷണമാണ് എല്ലാറ്റിന്റേയും തുടക്കം , അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രം ഏറ്റവും പഴക്കം ചെന്ന ഒരു വിജ്ഞാന ശാഖയാണ് .പ്ക്ഷെ ജോതിശാസ്ത്രം , ജ്യാമിതി തുടങ്ങിയ ശാസ്ത്രങ്ങളും ഉള്‍ച്ചേര്‍ന്നതായിരുന്നു അത് . ഒരു സ്വതന്ത്ര വിജ്ഞാന ശാഖയായി ഭൂമിശാസ്ത്രം വളര്‍ന്നു വന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ് .

Tuesday, March 18, 2008

സ്ഥാന നിര്‍ണ്ണയവും സമയനിര്‍ണ്ണയവും ഭൂമിയിലെങ്ങനെ ?


1. എന്താണ് അക്ഷാംശം( LATTITUDE ) ?ഭൂകേന്ദ്രത്തെ അടിസ്ഥാനമാക്കി വടക്കോട്ടും തെക്കോട്ടും നിശ്ചിത കോണീയ അകലത്തിലുള്ള ലഘുവൃത്തങ്ങളാണ് അക്ഷാംശം .2.എന്താണ് രേഖാംശം( LONGITUDE ) ?ഭൂകേന്ദ്രത്തെ അടിസ്ഥാനമാക്കി കിഴക്കോട്ടും പടിഞ്ഞാട്ടും നിശ്ചിത കോണീയ അകലത്തിലുള്ള അര്‍ദ്ധവൃത്തങ്ങളാണ് രേഖാംശം
അടുത്ത പോസ്റ്റില്‍ താഴെ പറയുന്നവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടയിരിക്കുന്നതാണ് .EASTINGS , WESTINGS , SOUTHINGS , NORTHINGS