മൂന്നാം ക്ലാസുമുതല്‍ പത്താംക്ലാസുവരെയുള്ള ജോഗ്രഫി പാഠഭാഗങ്ങളെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്
Tuesday, March 25, 2008
മാനകരേഖാംശം ( സ്റ്റാന്‍ഡേര്‍ഡ് ടൈം )
ഓരോ രാജ്യവും ആ രാജ്യത്തിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് സമയം കണക്കാക്കുനത് . അങ്ങനെ ഒരു മാനകരേഖാംശത്തെ അധാരമാക്കി ഓരോ രാജ്യവും നിര്‍ണ്ണയിക്കുന്ന സമയം സ്റ്റാന്‍ഡേര്‍ഡ് സമയം എന്നറിയപ്പെടുന്നു. ബ്രിട്ടന്റെ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് രേഖയെതന്നെ ആസ്പദമാക്കിയും ഇന്ത്യയുടേത് 82.30 0 രേഖാംശത്തെ അടിസ്ഥാനമാക്കിയുമാണ് . വിസ്തൃതമായ ചില രാജ്യങ്ങള്‍ക്ക് ( റഷ്യ) ഒന്നിലധികം ) സ്റ്റാന്‍ഡേര്‍ഡ് സമയം ആവശ്യമായി വരും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസം ഉണ്ടാക്കുന്ന അസൌകര്യം ലഘൂകരിക്കുവാന്‍ ഒരു അന്താരാഷ്ട്ര സമയം അംഗീകരിച്ചിട്ടുണ്ട് . അത് ഗ്രീന്‍വിച്ച് സമയമാണ് . അന്താരാഷ്ട്ര സമയത്തിന്റെ അടിസ്ഥാനത്തില്‍ സമയ നിര്‍ണ്ണയം ചെയ്താല്‍ ആശയക്കുഴപ്പം പരിഹരിക്കാം. കപ്പലിലും വിമാനത്തിലുമൊക്കെ അന്താരാഷ്ട്ര സമയംകാണിക്കുന്നതിന് ക്രോണോമീറ്റര്‍ ഉണ്ടായിരിക്കും . അതിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റേയും സമയം കണക്കാക്കാന്‍ എളുപ്പമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment