സമയനിര്‍ണ്ണയം ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് . സൂര്യനാണല്ലോ ഭൂമിയില്‍ സമയമാപനത്തിന്റെ അടിസ്ഥാനം . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭമണം ചെയ്യുന്നതുകൊണ്ട് സൂര്യന് കിഴക്കുദിച്ച് ഉയര്‍ന്നുപൊങ്ങി ഉച്ചസ്ഥായിയിലെത്തി ക്രമേണ താഴ്ന്നിറങ്ങി പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്കു തോന്നുന്നു.അല്ലെങ്കില്‍ സൂര്യന് ഓരോ രേഖാംശത്തേയും പിന്നിട്ടുകൊണ്ട് പടിഞ്ഞാറോട്ടുപോകുന്നു. ( ഈ പ്രവര്‍ത്തം പഠനോപകരണം നിര്‍മ്മിക്കാം ) .
സൂര്യന് നേരെ തലക്കുമുകളില്‍ വരുമ്പോള്‍ നട്ടൂച്ചക്കു 12 മണിയെന്ന് കണക്കാക്കുമ്പോള്‍ ഇതാണ് അവിടത്തെ പ്രാദേശിക സമയ രേഖ . ഇങ്ങനെ 360 രേഖാംശങ്ങള്‍ കടക്കുമ്പോള്‍ സൂര്യന് ഒരു വട്ടം പൂര്‍ത്തിയാക്കുന്നു. അതായത് 24 മണിക്കൂര്‍കൊണ്ട് 360 0 സഞ്ചരിക്കുന്നു . ഒരു മണിക്കൂര്‍ കൊണ്ട് 3600 /24 = 150 .. അതിനാല്‍ ഒരു ഡിഗ്രി സഞ്ചരിക്കാന്‍ 60 /15 =4’ ( നാലു മിനിറ്റ് ) വേണം .
സൂര്യന് 0 0 രേഖാംശത്തിനു മുകളീല്‍ വരുമ്പോള്‍ ( ഗ്രീനിച്ച് ) ഗ്രീനിച്ച് സമയം 12 മണീ ആയിരിക്കുമല്ലോ .
00 = ഗ്രീനിച്ചില്‍ 12 മണി
സൂര്യന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് 15 0 രേഖാംശത്തിലെത്തുമ്പോള് അവിടെ 12 മണി ആയിരിക്കും . ( പഠനോപകരണം )
ഗ്രീനിച്ചില്‍ ഉച്ചകഴിഞ്ഞ് 1 മണി
ഗ്രീനിച്ച് രേഖാംശത്തില്‍ സൂര്യന് എത്തുന്നതിന് 1 മണിക്കൂര്‍ മുന്‍പ് സൂര്യന് എവിടെ ആയിരുന്നുവോ ( 150 കിഴക്ക് ) സമയം ഉച്ചകഴിഞ്ഞ് 2 മണി ആയി .
82 .300 കിഴക്കേ രേഖാംശത്തില്‍ സ്ഥിതിചെയ്യുന്ന മിര്‍സാപൂരിലെ സമയമെത്രയായിരിക്കും ?
ഗ്രീനിച്ചും മിര്‍സാപൂരും തമ്മില്‍ രേഖാംശീയ വ്യത്യാസം = 82.30 0
150 രേഖാംശീയ വ്യത്യാസത്തിന് സമയ വ്യത്യാസം = 1 മണിക്കൂര്‍ 0
അതായത് 82.300 രേഖാംശീയ വ്യത്യാസത്തിന് സമയ വ്യത്യാസം = 82.30 0/15 = 5.30 മണിക്കൂര്‍
അതായത് ഗ്രീനിച്ചില്‍ ഒരു മണിയാകുമ്പോള്‍ മിര്‍സാപ്പൂരില്‍ 1+5.30 = 6.30 PM
മിര്സാപ്പൂരിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ ഇന്ത്യയുടെ സമയ രേഖയായി കണക്കാക്കിയിരിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ സമയം 6.30 PM എന്നു പറയാം.
5 comments:
82 .300 കിഴക്കേ രേഖാംശത്തില്‍ സ്ഥിതിചെയ്യുന്ന മദ്രാസില്‍ സമയമെത്രയായിരിക്കും ?
എന്നും
മദ്രാസിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ ഇന്ത്യയുടെ സമയ രേഖയായി കണക്കാക്കിയിരിക്കുന്നു.
എന്നും പറഞ്ഞതു തെറ്റാണു്. മദ്രാസ്സിന്റെ രേഖാംസം 80 ഡിഗ്രി 15 മിനിട്ടാണു്. (അല്പസ്വല്പം വ്യത്യാസം ഉണ്ടായേക്കാം പല സ്ഥലങ്ങളില്‍.) ഇന്ത്യയുടെ സമയരേഖാംശം 82 ഡിഗ്രി 30 മിനിട്ടാണു്. മദ്രാസ്സിനു കുറേക്കൂടി കിഴക്കു്. മദ്രാസ്സിന്റെ പ്രാദേശികസമയം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ ഏകദേശം 10 മിനിട്ടു (2.25 x 4) മുമ്പാണെന്നര്ത്ഥം.
Dear Umesh,
82 ഡിഗ്രി 300 അല്ല ഉദ്ദേശിച്ചത് . എണ്‍പത്തിരണ്ടര ഡീഗ്രി എന്നാണ് ഉദ്ദേശിച്ചത് ,അതായത് 82 ഡിഗ്രി 30 മിനിട്ട് എന്നര്‍ത്ഥം.
ഒരു ചോദ്യം ചോദിക്കട്ടെ . 82 ഡിഗ്രി 30 മിനിട്ട് രേഖാംശരേഖ കടന്നുപോകുന്ന സ്ഥലത്തിന്റേയും സംസ്ഥാനത്തിന്റേയും പേര് ഒന്നു വ്യക്തമാക്കാമോ ?
From Wikipedia:
------------------
Indian Standard Time is calculated on the basis of 82.5° E longitude. This line passes through several major Indian cities, however the Vindhyachal town, just west of the town of Mirzapur near Allahabad in the state of Uttar Pradesh is most cited. The longitude difference between Vindhyachal and the United Kingdom's Royal Observatory at Greenwich translates to an exact time difference of 5 hours 30 minutes. Local time is calculated from a clock tower at the Allahabad Observatory (25.15° N 82.5° E) though the official time-keeping devices are entrusted to the National Physical Laboratory, in New Delhi.
എണ്‍പത്തിരണ്ടര ഡിഗ്രി എന്നാണു ഞാനും മനസ്സിലാക്കിയതു്. മദ്രാസ്സിന്റെ രേഖാംശം അതല്ലാത്തതു കൊണ്ടാണു തിരുത്തിയതു്. അലഹബാദ് എന്നു മാറ്റിയാല്‍ ശരിയാകും.
Dear Umesh,
പുതിയ അറിവിനു നന്ദി .
ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു
ഈ മേഖലയില്‍ ഇനിയും കൂടുതല്‍ ഫലപ്രദമായ ചര്‍ച്ച പ്രതീക്ഷിക്കുന്നു.
Dear umesh,
പോസ്റ്റില്‍ താങ്കള്‍ പറഞ്ഞതിനനുസരിച്ച് മദ്ദ്രാസിനു പകരം മിര്‍സാപ്പൂര്‍ എന്നാക്കിയീട്ടുണ്ട് ( ഫ്രം വിക്കിപ്പീഡിയ )
Post a Comment